HOME
DETAILS
MAL
കാട്ടുതേനീച്ചകളുടെ സാന്നിധ്യം വ്യാപകമാകുന്നു
backup
April 18 2018 | 05:04 AM
തിരുന്നാവായ: കാടുകളിലും മലയോരപ്രദേശങ്ങളിലും കാണുന്ന കാട്ടുതേനിച്ചകളുടെ സാന്നിധ്യം തിരുന്നാവായയില്‍ വ്യാപകമാകുന്നു. വനാന്തരങ്ങളിലും വന്മരങ്ങളിലും മണ്പുറ്റുകളിലും കണ്ടുവരുന്ന വലിയ കാട്ടുതേനീച്ചകളാണ് പുഴയോര ഗ്രാമമായ തിരുന്നാവായയിലും പരിസരപ്രദേശങ്ങളിലും കണ്ടുവരുന്നത്.
കെട്ടിടങ്ങളുടെ മൂലകളിലും വലിയ മരച്ചിലകളിലുമാണ് തേനീച്ചകൂട്ടം അറകള്കെട്ടി പാര്‍ക്കുന്നത്. അടുത്തകാലത്തായാണ് കാട്ടുതേനീച്ചകളുടെ വരവ് പുഴയോരമേഖലയില്‍ വ്യാപകമായിരിക്കുന്നത്. കൊടക്കല്‍, തിരുന്നാവായ, ചെമ്പിക്കല്‍, കാദനങ്ങാടി എന്നിവിടങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. മലയോരപ്രദേശങ്ങളില്‍നിന്ന് വര്‍ഷകാലത്ത് കടപുഴകിവീഴുന്ന മരങ്ങള്‍ തൂതപുഴയിലൂടെ ഒഴുകി നിളയില്‍ എത്തിചേരുന്നതുമൂലമാണ് ഇവിടങ്ങളില്‍ കാട്ടുതേനീച്ചകള് സാന്നിധ്യം കൂടാന്‍ കാരണമെന്നാണ് പഴമക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."