വിധവകളായ അമ്മമാര്‍ക്കായി കൊന്നപൂക്കണിയൊരുക്കി വിഷുവാഘോഷം
തിരൂര്‍: 'എന്റെ താനൂര്‍' പദ്ധതിയോടനുബന്ധിച്ച് വൈലത്തൂരില്‍ വേറിട്ട വിഷുവാഘോഷം. വിധവകളായ അമ്മമാര്‍ക്കായി കൊന്ന പൂക്കണി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. താനൂര്‍ മണ്ഡലം പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍നിന്നു നഗരസഭയില്‍ നിന്നുമായി എത്തിയ 1500 ലധികം വരുന്ന വിധവകളായ സ്ത്രീകളാണ് സംഗമത്തിനെത്തിയത്. സര്‍ക്കാറില്‍നിന്നും വിവിധ ഏജന്‍സികളില്‍നിന്നും ലഭിക്കേണ്ട ആനുകുല്യങ്ങളെക്കുറിച്ചും മറ്റുമുള്ള ബോധവല്‍കരണവും സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത മുഴുവന്‍ വിധവകള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കി. പങ്കെടുത്തവരുടെ നാടന്‍ പാട്ടുകളും മാപ്പിള പാട്ടുകളും അരങ്ങേറി. മുഴുവന്‍ ആളുകള്‍ക്കും പുതുവസ്ത്രം വിതരണവും ഉണ്ടായിരുന്നു.
വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒഴുര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത അധ്യക്ഷയായി. പീഡനത്തെ തുടര്‍ന്ന് കാശ്മീരില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരിയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആയിരം റോസാ പൂക്കള്‍ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കിന മുഖ്യപ്രഭാഷണം നടത്തി. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുറസാഖ്, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ്, സി.ഡി.പി.ഒ ശരണ്യ, എന്‍.ആര്‍.ബാബു, സി.കെ. ഉസ്മാന്‍ ഹാജി, ഇ. സുജ, സീനത്ത് ഇസ്മാഈല്‍, കെ.സി ഗോപി സംസാരിച്ചു. തുടര്‍ന്ന് ആബിത റഹ്മാന്‍, അസ്മ തിരൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനവിരുന്നും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."