പൊലിസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടര്ന്ന് പിടികൂടി
തിരൂരങ്ങാടി: ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയ പ്രതിയെ പൊലിസ് പിന്തുടര്ന്നു പിടികൂടി. പൊലിസുമായുള്ള മല്‍പ്പിടുത്തത്തില്‍ പൊലിസ് സ്റ്റേഷന്റെ ഡോര്‍ തകര്‍ന്നു.
തിങ്കളാഴ്ച ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ പൊലിസ് പിടികൂടിയ എസ്.ഡി.പി.ഐ പ്രവര്ത്തകന് മൂന്നിയൂര്‍ പാറേക്കാവ് പള്ളിക്കലകത്ത് സൈനുദ്ദീനാ (46) ണ് പൊലിസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
ഹര്‍ത്താല്‍ ദിവസം പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സൈനുദ്ദീനെ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയായിരുന്നു.
ചോദ്യം ചെയ്തുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ ചോദിച്ചെങ്കിലും ഇയാള്‍ നല്കാന് കൂട്ടാക്കിയില്ല. ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ എസ്.എച്ച്.ഒയുടെ ഓഫിസിന്റെ ഹാഫ്ഡോര്‍ തകര്‍ത്തു പുറത്തേക്കോടുകയായിരുന്നു.
തുടര്‍ന്നു പൊലിസ് സ്റ്റേഷന് റോഡില്‍വച്ച് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഹര്‍ത്താലനുകൂലികള്‍ കക്കാട്ട് ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. നേരിയ സംഘര്‍ഷത്തില്‍ തിരൂരങ്ങാടി സിവില്‍ പൊലിസ് ഓഫിസര്‍ റഫീഖിനു പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."