നിലമ്പൂര്‍ ടൗണില്‍ വീതി കൂട്ടാനാകില്ലെന്ന തീരുമാനത്തിനെതിരേ നഗരസഭ
നിലമ്പൂര്‍: പൊതുമരാമത്ത് വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ നഗരസഭയില്‍ അടിയന്തിര കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. പരപ്പനങ്ങാടി-നാടുകാണി പാതയുടെ നവീകരണത്തില്‍ നിലമ്പൂര്‍ ടൗണില്‍ വീതി കൂട്ടേണ്ടെയെന്ന പി.ഡബ്ല്യൂ.ഡിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കൗണ്‍സില്‍ ചേര്‍ന്നത്.
മുന്‍പ് നഗരവല്‍ക്കരണത്തിന്റെ ഭാഗമായി വീതിയെടുത്തിട്ടെുണ്ടെന്നും ഇനി നിര്‍ദ്ദിഷ്ട അളവ് പ്രകാരം നിലമ്പൂര്‍ ടൗണില്‍ 12 മീറ്റര്‍ വീതി കിട്ടില്ലെന്നുമുള്ള നിലപാടിലാണ് പി.ഡബ്ല്യൂ.ഡി ചീഫ് എന്‍ജിനിയറുടെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ വീതി കൂട്ടുന്നതിന് നടപടിയുണ്ടാവുകയുള്ളുവെന്ന് അധികൃതര്‍ നഗരസഭയെ അറിയിക്കുകയും ചെയ്തിരുന്നു.
കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഗതാഗത തടസം ഒഴിവാക്കുന്നതിന് നിര്‍ബന്ധമായും വീതി കൂട്ടണമെന്ന തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്. മെയ് രണ്ടിന് അന്തിമ തീരുമാനം കൈകാള്ളാന്‍ വ്യാപാരികളേയും ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിപുലമായ കൗണ്‍സില്‍ ചേരാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."