താനൂരില്‍ മദ്റസാധ്യാപകന് ആര്.എസ്.എസ് മര്‍ദനം
താനൂര്‍: ആര്.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ മദ്റസാധ്യാപകനു പരുക്കേറ്റു. താനൂര്‍ കെ. പുരം സ്വദേശി അബ്ദുസ്സമദ് ബാഖവി (28) ക്കാണ് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എ.ആര് നഗര്‍ ഇരുമ്പുചോല ദാറുല്‍ ഇസ്ലാം മദ്റസ അധ്യാപകനായ അബ്ദുസ്സമദ് ബാഖവി കഴിഞ്ഞ ദിവസം രാത്രി 10.30നു മൂന്നിയൂര്‍ കുന്നത്തുപറമ്പിലെ ഭാര്യാവീട്ടിലേക്കു പോകുകയായിരുന്നു.
യാത്രാമധ്യേ തടഞ്ഞുനിര്‍ത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയും ഇരുചക്ര വാഹനം തകര്‍ക്കുകയും ചെയ്തു.
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും അബ്ദുസ്സമദ് ബാഖവി പറഞ്ഞു. ജമ്മു കശ്മിരിലെ കത്വയില്‍ പെണ്‍കുട്ടിയെ ബലാത്സരംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇവിടെ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ കല്ലേറ് നടന്നിരുന്നു. ഈ സംഭവം അറിയാതെ കടന്നുപോകുന്നതിനിടയിലാണ് മര്‍ദനമേറ്റത്.
രാത്രികാലങ്ങളില്‍ ഇതുവഴി കടന്നുപോകുന്നവരെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."