ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആയുധങ്ങളുമായി അറസ്റ്റില്‍
ഹരിപ്പാട്: ക്വട്ടേഷന്‍ സംഘാംഗങ്ങളായ രണ്ടു യുവാക്കള്‍ ആയുധങ്ങള്‍ സഹിതം അറസ്റ്റില്‍.
ഹരിപ്പാട്‌ക്ഷേത്രത്തിന് വടക്ക് തുലാം പറമ്പ് എന്‍.എസ്.എസ് കരയോഗത്തിന് എതിര്‍വശത്ത് വാടക വീട്ടില്‍ നിന്നാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ ക്വട്ടേഷന്‍ സംഘാംഗങ്ങളായ രണ്ടു യുവാക്കളെ ആയുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്തത്.
സൂരജ് (29),ചെങ്ങന്നൂര്‍ ശശിമംഗലം വീട്ടില്‍ ലാസര്‍ രാജന്‍ (27) ആറ്റുപുറത്ത് വീട്, പായിപ്പാട് വീയപുരം എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് കഞ്ചാവ്, കഞ്ചാവ് ചുരുട്ടി വലിക്കുന്ന പ്രത്യേകതരം കടലാസ് ,വലിക്കുന്ന ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
വാടകവീട്ടില്‍ രാത്രി സമയത്ത് ലൈറ്റ് ഇടാറില്ലായിരുന്നു. രാത്രി എട്ട് മുതല്‍ 12 വരെയുള്ള സമയത്ത് വാഹനങ്ങളില്‍ ആളുകളെത്താറുണ്ടായിരുന്നു.കാര്‍ത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള ക്വട്ടേഷന്‍, ഗുണ്ടാസംഘങ്ങള്‍ ഇവിടെയെത്തിയാണ് ലഹരി ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി 8000 രൂപ വാടക നല്‍കിയാണ് ഇവിടെ താമസിച്ചിരുന്നത്. കേരളത്തിന് പുറത്തുള്ള അംഗീകാരമുള്ളതും ഇല്ലാത്തതുമായ നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, പോളിടെക്‌നിക് എന്നിനിവിടങ്ങളില്‍ അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കുകയും അതില്‍ നിന്ന് കമ്മീഷന്‍ ഉപയോഗപ്പെടുത്തി ലഹരിവസ്തുക്കളുടെ ക്രയവിക്രയം നടത്തിയും ആഡംബര ജീവിതം നയിച്ചു വരികയുമായിരുന്നു പ്രതികള്‍.
ഇതുവരെ പതിനൊന്നോളം പേര്‍ ലഹരി വസ്തുക്കള്‍ കടത്തിയതിനും മറ്റുമായി ഹരിപ്പാട് പോലീസിന്റെ പിടിയിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും സി.ഐ.ടി.മനോജ് പറഞ്ഞുു. അന്വേഷണ സംഘത്തില്‍ എസ്.ഐ കെ.ആനന്ദബാബു, എസ്.പിയുടെ സ്പഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഇല്യാസ്, ഷാഫി, സന്തോഷ്, എബി എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."