യൂത്ത് കോണ്‍ഗ്രസ് ആലുവ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
ആലുവ: യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ആലുവ എസ്.പി. ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. ശ്രീജിത്തിന്റെ മരണത്തില്‍ എസ്.പി. എ.വി ജോര്‍ജിന്റെ പങ്ക് അന്വേഷിക്കണമെന്നും, അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മാര്‍ച്ച് നടത്തിയത്. ചാലക്കുടി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ആലുവ ടൗണ്‍ ഹാളിന് മുമ്പില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പൊതുമരാമത്ത് ഓഫീസിന് മുമ്പില്‍ വെച്ച് പൊലിസ് തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലിസ് തീര്‍ത്ത ബാരികേഡുകള്‍ മറിച്ചു വീഴ്ത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഇതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, പാര്‍ലമെന്റ് പ്രസിഡന്റ് പി.ബി സുനീര്‍, പാര്‍ലമെന്റ് സെക്രട്ടറിമാരായ ആഷിഖ് വാരിക്കാടന്‍, ഷിജോ വര്‍ഗീസ്, ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക്, സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, മനോജ് മുല്ലശ്ശേരി, മണ്ഡലം പ്രസിഡന്റുമാരായ എം.ഐ ഇസ്മായില്‍, ഹാസിം ഖാലിദ്, സെക്രട്ടറിമാരായ അനസ് പള്ളിക്കുഴി, വിപിന്‍ദാസ്, നെല്സന് പുളിക്കല്‍, ജിന്‍ഷാദ് ജിന്നാസ്, ടി.എ. അനസ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം.എല്‍.എമാരായ അന്‍വര്‍സാദത്ത്, റോജി.എം. ജോണ്‍, യു.ഡി.എഫ്. ജില്ല ചെയര്മാന് എം.ഒ. ജോണ്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. മുത്തലിബ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടന്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.ജി. സുനില്‍, കെ.എസ്. ബിനീഷ്കുമാര്‍, ലത്തീഫ് പൂഴിത്തറ, വി.പി. ജോര്‍ജ്ജ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."