പരിശോധനാ സംവിധാനമില്ല; വ്യാജ ജലവിതരണ ഏജന്‍സികള്‍ പെരുകുന്നു
ഹരിപ്പാട്: ശുദ്ധജല ക്ഷാമം രൂക്ഷമായ വീയപുരത്ത് ജല വിതരണ ഏജന്‍സിയില്‍ നിന്നും വാങ്ങിയ വെള്ളത്തില്‍ ചിലന്തിയെ കണ്ടെത്തി.
വീയപുരം രണ്ടാം വാര്‍ഡില്‍ മീനത്തേരില്‍ ജിത്തിന്റെ വീട്ടില്‍ കുടിക്കാനായി വാങ്ങിയ 15 ലിറ്ററിന്റെ കാനിനിലുള്ളിലാണ് ചിലന്തിയെ കണ്ടെത്തിയത്. കുടിക്കുന്നതിനായി പാത്രത്തിലേക്ക് പകരുന്നതിനിടയിലാണ് ചത്ത ചിലന്തി വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഏജന്‍സിയെ വിളിച്ച് വിവരം അറിയിച്ചെങ്കിലും ജലം മാറിക്കൊടുക്കുവാന്‍ തയ്യാറായില്ല.
ഇതിന് മുമ്പും ഇത്തരം പ്രവണതകള്‍ നടന്നിട്ടുണ്ടെന്ന് പറയുന്നു. ചൂടു കടുത്തതോടെ വില്പന ലക്ഷ്യമാക്കി ജലവിതരണ ഏജന്‍സികള്‍ കൂണുപോലെ പ്രത്യക്ഷപ്പെടുകയാണ്. അന്വേഷണത്തിന് യാതൊരു നടപടിയുമില്ല. ഏജന്‍സികള്‍വഴി വന്‍തോതില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ട്.
എന്നാല്‍ സംസ്കരിച്ച വെള്ളമാണോ വിതരണം ചെയ്യുന്നത് എന്നറിയാന്‍ യാതൊരു സംവിധാനവുമില്ല.
ആരോഗ്യ വകുപ്പും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. പുഴകളില്‍ നിന്നോ കിണറുകളില്‍ നിന്നോ കോരുന്നതാണോ എന്നു പോലും പറയാന്‍ കഴിയുന്നില്ല. പെരുംചൂടില്‍ അടച്ചുമൂടലില്ലാത്ത വാഹനങ്ങളില്‍ കൊണ്ടു പോകുന്ന വെള്ളത്തില്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്നും അത് കുടിക്കുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
ആരോഗ്യ വകുപ്പ് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."