വാദ്യകലാകേന്ദ്രം വികസനത്തിന് നടപടി
അന്നമനട: പഞ്ചവാദ്യത്തിന്റെ പിതാമഹന്‍മാരുടെ നാടായ അന്നമനടയില്‍ പ്രവര്‍ത്തിക്കുന്ന അച്ചുതമാരാര്‍ വാദ്യകലാ കേന്ദ്രം വികസനത്തിന് നടപടിയാകുന്നു. ഇതിനായി നടപടികള്‍ ആരംഭിച്ചതായി കൊടുങ്ങല്ലൂര്‍ എം.എല്‍.എ അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ പറഞ്ഞു.
പഞ്ചവാദ്യം എന്ന കലാരൂപത്തെ കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തതും ഒന്ന് ഏഴ് ഒമ്പത് രണ്ട് എന്ന താളക്രമത്തതില്‍ പഞ്ചവാദ്യത്തെ ചിട്ടപ്പെട്ടത്തിയതും പരിചയപ്പെടുത്തിയതും അന്നമനട ത്രയം എന്നറിയപ്പെടുന്ന അച്യുതമാരാര്‍, പരമേശ്വരമരാര്‍, പിതാംബരമാരാര്‍ എന്നിവരായിരുന്നു.
ഇവര്‍ക്കു ശേഷം പഞ്ചവാദ്യത്തെ പരമോന്നതിയില്‍ എത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് അന്നമനട പരമേശ്വരമരാര്‍.
വാദ്യമേള കലാകാരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല്ലാവൂര്‍ പുരസ്‌കാരം നേടിയ അന്നമനട പരമേശ്വരമാരാരെ അന്നമനട സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ വിഷുദിനത്തിന്‍ അഡ്വ. വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.വി വസന്തകുമാര്‍, ഇ.കെ അനിലന്‍, ഒ.സി രവി, കെ.പി സലി, ശ്രീദേവി ബൈജു, അമ്പാടി ഹരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."