കത്വയില്‍ രാഷ്ട്രപതിയുടെ പ്രതികരണം: 'നമ്മള് വളര്‍ത്തുന്നത് ഏതുതരം സമൂഹത്തെയാണെന്ന് ചിന്തിക്കണം'
കത്ര: കത്വ പീഡനക്കൊല സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംഭവം നാണക്കേടാണെന്ന പരാമര്‍ശത്തോടെയായിരുന്നു പ്രതികരണം. നമ്മളെന്ത് സമൂഹത്തെയാണ് വളര്‍ത്തുന്നതെന്നു ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
''സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനു ശേഷവും നമ്മുടെ രാജ്യത്ത് ഇത്തരം സംഭവം നടക്കുന്നുവെന്നത് നാണക്കേടാണ്. നമ്മള് വളര്‍ത്തുന്നത് ഏതുതരം സമൂഹത്തെയാണെന്ന് ചിന്തിക്കണം. ഒരു പെണ്‍കുട്ടിക്കും സ്ത്രീക്കുമെതിരെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്''- രാഷ്ട്രപതി പറഞ്ഞു.
ജമ്മു കശ്മീരിലെ കത്രയില്‍ മാതാ വൈഷ്ണോ ദേവി സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.
ചടങ്ങില്‍ പ്രസംഗിച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സമാനമായ പ്രതികരണം നടത്തി. മാതാ വൈഷ്ണോ ദേവിയുടെ പ്രതീകമായ പെണ്‍കുട്ടികളോട് എങ്ങനെ ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിയുന്നുവെന്ന് അവർ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."