HOME
DETAILS

സമസ്ത ആദര്‍ശത്തിന്റെ ലോകോത്തര മാതൃക: ത്വാഖ അഹ്മദ് അല്‍ അസ്ഹരി

  
backup
April 18 2018 | 09:04 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95


ചെര്‍ക്കള: മത വിശ്വാസികള്‍ക്ക് ഇസ്‌ലാമിന്റെ തനതായ രീതിയില്‍ ചലിക്കണമെങ്കില്‍ സമസ്തയുടെ പാത പിന്തുടരണമെന്നും ആദര്‍ശത്തിന്റെ ലോകോത്തര മാതൃക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് മാത്രം അവകാശപ്പെട്ടതാണെന്നും സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റും കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ജില്ലാ ഖാസിയുമായ ത്വാഖ അഹ്മദ് അല്‍ അസ്ഹരി പറഞ്ഞു. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഇന്നലെ നടന്ന സമസ്ത വടക്കന്‍ മേഖലാ ഇന്റര്‍സോണ്‍ ആദര്‍ശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകചര്യയിലുണ്ടായിരുന്ന ഇസ്‌ലാമിന്റെ പല മാതൃകകളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലും മറ്റും അത്തരം മാതൃകകള്‍ അതേപടി ഇപ്പോഴും തുടരുന്നത് സമസ്തയുടെ പൂര്‍വികരായ മഹാന്മാരുടെ കര്‍മഫലം കൊണ്ടാണെന്നും മതത്തിന്റെ യഥാര്‍ഥ ആദര്‍ശത്തിനു വേണ്ടി വിശ്വാസികള്‍ സമസ്തയെ അല്ലാതെ മാതൃകയാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എസ് തങ്ങള്‍ ഓലമുണ്ട ചടങ്ങില്‍ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി ചടങ്ങില്‍ പ്രാര്‍ഥന നടത്തി.
സംഗമത്തിനു തുടക്കം കുറിച്ചു എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പതാക ഉയര്‍ത്തി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഹമീദ് ഫൈസി അമ്പലക്കടവ്, ഹനീഫ് ഹാജി, മൊയ്തീനബ്ബ ഹാജി, ഫാറൂഖ് ഉള്ളാള്‍, കെ.എസ് മൊയ്തീന്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ടി.പി അലി ഫൈസി, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. ദക്ഷിണ കര്‍ണാടകയിലെ മംഗളൂരു, ഉഡുപ്പി, ചിക്കമംഗലൂരു, ഹാസന്‍ എന്നീ ജില്ലകള്‍ക്ക് പുറമെ കാസര്‍കോട് ജില്ലയും കൂടി ഉള്‍പ്പെടുത്തിയാണ് വടക്കന്‍ മേഖല ഇന്റര്‍സോണ്‍ ആദര്‍ശ സംഗമം നടന്നത്. തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ സംബന്ധിച്ചു. ദക്ഷിണ കന്നഡയിലെ മംഗളൂരു, ഉഡുപ്പി, ഹാസന്‍, ചിക്കമംഗലൂരു എന്നീ ജില്ലകള്‍ക്കു പുറമെ കാസര്‍കോട് ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ച ആദര്‍ശ സംഗമ ചടങ്ങ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുത്തനുണര്‍വു നല്‍കി.
നാലു സെഷനുകളിലായി നടന്ന ക്ലാസുകള്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നവ്യാനുഭവമായി.
ഒന്നാം സെഷനില്‍ 'മുജാഹിദ് പ്രസ്ഥാനം അപചയങ്ങള്‍ക്കു മധ്യേ' എന്ന വിഷയത്തിലും രണ്ടാം സെഷനില്‍ 'സമസ്ത നൂറാം വര്‍ഷത്തിലേക്ക് ' എന്ന വിഷയത്തിലും മൂന്നാം സെഷനില്‍ 'കാംപയിന്‍ പദ്ധതി അവതരണ'വും നാലാം സെഷനില്‍ 'അഹ് ലു സുന്ന' എന്ന വിഷയത്തിലും ക്ലാസുകള്‍ നടന്നു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. ടി.പി അലിഫൈസി, സയ്യിദ് ഹാദി തങ്ങള്‍, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ധീഖ് നദ്‌വി ചേരൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ബാസ് ഫൈസി ചേരൂര്‍, ഇ.പി ഹംസത്തു സഅദി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, മുബാറക് ഹസൈനാര്‍ ഹാജി, ലത്വീഫ് മൗലവി ചെര്‍ക്കള, ഉവൈസ് തങ്ങള്‍, കെ.എസ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, ശറഫുദ്ധീന്‍ കുണിയ, ഹനീഫ് ഹുദവി ദേലംപാടി, യൂനുസ് തങ്ങള്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, മൊയ്തു ചെര്‍ക്കള, ശരീഫ് ഫൈസി കടബ, സുബൈര്‍ ദാരിമി, സിറാജുദ്ദിന്‍ ഖാസിലേന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  a month ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  a month ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  a month ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  a month ago