HOME
DETAILS

കസ്റ്റഡി മരണം: റൂറല്‍ എസ്.പിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് എം.എം ഹസന്‍

  
backup
April 18 2018 | 21:04 PM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b1%e0%b5%82%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d

 

ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടു. വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനുമെതിരേ കെ.പി.സി.സി സംഘടിപ്പിച്ച ജനമോചനയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്തിനെ പിടികൂടിയത് റൂറല്‍ എസ്.പി നേരിട്ട് നിയന്ത്രിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ്. ഈ സാഹചര്യത്തില്‍ എസ്.പിയാണ് കേസിലെ ഒന്നാം പ്രതി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി വിടുപണി ചെയ്യുന്ന നയമാണ് ഇപ്പോള്‍ പൊലിസിന്റേത്. രാജ്യത്ത് മതേതരത്വത്തിന് മരണമണി മുഴങ്ങുകയാണ്. വര്‍ഗീയതയും ഫാസിസവും ഏത് നിമിഷവും നമ്മളെ വിഴുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടന്ന സ്വീകരണ യോഗം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, പി.ടി. തോമസ്, റോജി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രന്‍, കെ.പി.സി.സി ഭാരവാഹികള്‍ തമ്പാന്നൂര്‍ രവി, ശൂരനാട് രാജശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, സുരേഷ് ബാബു, ജോസഫ് വാഴയ്ക്കന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ. ജോണ്‍, തോപ്പില്‍ അബു, ദിലീപ് കപ്രശേരി, ലത്തഫ് പൂഴിത്തറ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ രാഷ്ട്രീയ വൈരത്താല്‍ കൊലചെയ്യപ്പെട്ടവരുടെ അമ്മമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'അമ്മ മനസ്സ്' എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനമോചനയാത്രയ്ക്ക് പറവൂരിലും എറണാകുളത്തും മൂവാറ്റുപുഴയിലും ഗംഭീര വരവേല്‍പ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  19 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  24 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  43 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago