HOME
DETAILS

മൂന്നാര്‍-ബോഡിമെട്ട് ദേശീയപാത നിര്‍മാണം പുനരാരംഭിച്ചു

  
backup
April 18 2018 | 21:04 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6


രാജാക്കാട്: ജനകീയ പ്രതിഷേധങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ വനം വകുപ്പ് മുട്ടുമടക്കി. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് കൊച്ചി - ധനുഷ്‌കോടി ദേശീയ പാത കടന്നു പോകുന്നത് റവന്യൂ ഭൂമിയിലൂടെയെന്ന് സര്‍ക്കാര്‍.
ഏലമലക്കാട്ടിലൂടെയെന്ന വനം വകുപ്പിന്റെ വാദം പൊളിഞ്ഞു. ഇതേത്തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണം പുനരാരംഭിച്ചു.
ബോഡിമെട്ട് വരെയുള്ള 43 കിലോമീറ്റര്‍ ദൂരം 381 കോടി രൂപ ചെലവില്‍ കേന്ദ്ര ഫണ്ട് വിനിയോഗിച്ചാണു നിര്‍മ്മിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി മൂന്നാറില്‍ എത്തി നിര്‍വ്വഹിച്ചിരുന്നു.
ദേവികുളം ഗ്യാപ്പ് ഭാഗത്ത് പാറ പൊട്ടിച്ച് നീക്കുന്നതും, വീതി വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്ത്‌നങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണു സി.എച്ച്.ആറിന്റെ പേരില്‍ വനം വകുപ്പ് എതിര്‍പ്പുമായെത്തിയത്. ബോഡിമെട്ടിനു മുന്‍പായുള്ള 14 കിലോമീറ്റര്‍ ഭാഗം ഏലമലക്കാടുകളിലൂടെയും, മറ്റ് ഭാഗങ്ങളില്‍ എച്ച്.എം.എല്‍, ടാറ്റാ കമ്പനികളുടെ സ്ഥലത്തുകൂടിയും, പുറംപോക്കില്‍കൂടിയുമാണ് കടന്നു പോകുന്നതെന്നു കാണിച്ച് സ്റ്റോപ്പ് മെമ്മോ നല്‍കി.ഇതോടെ നിര്‍മ്മാണം പാടേ നിലച്ച സ്ഥിതിയിലായി.കരാര്‍ ഉറപ്പിച്ച് 24 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന അധികൃതരുടെ പ്രതീക്ഷയും, നാട്ടുകാരുടെ വികസന സ്വപ്നങ്ങളും ഇതോടെ പൊലിഞ്ഞു.
ദ്രുതഗതിയില്‍ നടന്നു വന്നിരുന്ന ജോലികള്‍ റവന്യൂ ഭൂമിയില്‍ മാത്രമായി ഒതുങ്ങി. ഇത് ചിന്നക്കനാല്‍,ശാന്തന്‍പാറ പഞ്ചായത്തുകളില്‍ വന്‍ ജനകീയ പ്രതിഷേധത്തിനു ഇടയാക്കി.ജോയ്‌സ് ജോര്‍ജ്ജ് എം.പി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തുകയും റോഡ് കടന്നുപോകുന്നത് റവന്യൂ ഭൂമിയില്‍ കൂടിയാണെന്നും.
വനവകുപ്പിന് യാതൊരുവിധ അവകാശവുമില്ലെന്നും കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതേത്തുടര്‍ന്ന് ഇന്നലെ ജോയ്‌സ് ജോര്‍ജ്ജിന്റെ സാന്നിദ്ധ്യത്തില്‍ പൂപ്പാറയില്‍ ജോലികള്‍ ആരംഭിച്ചു.തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കി. ദേശീയപാത അധികൃതര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ നേതാക്കന്‍മാര്‍ തുടങ്ങിയവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‌അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago