HOME
DETAILS

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

  
Abishek
September 14 2024 | 02:09 AM

Telcos to Block Spam Calls An End to Unsolicited Calls

സ്പാം കോളുകള്‍ മൊബൈല്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ബിസിനസ് ഓഫറുകളും സഹായാഭ്യര്‍ഥനകളുമാണ് പ്രധാനമായും സ്പാം കോളായി ഫോണിലേക്ക് എത്താറുള്ളത്. എന്നാല്‍ തിരക്കിനിടയില്‍ ഈ കോളുകള്‍ ഉപയോക്താക്കള്‍ക്ക് വല്ലാത്ത ശല്യമാണ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണുന്നതിന്റെ ആദ്യ പടിയായി എയര്‍ടെല്‍ സി.ഇ.ഒ ഗോപാല്‍ വിത്തല്‍ രാജ്യത്തെ എല്ലാ പ്രമുഖ ടെലികോം കമ്പനികളുടെ മേധാവികള്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചു. സ്പാം കോളുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു ഏകീകൃത സമീപനം ആവശ്യമാണെന്നാണ് വിത്തല്‍ ടെലികോം കമ്പനി മേധാവികള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. 

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സ്പാം കോളുകള്‍ തടയാന്‍ സജീവമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സ്പാം കോളുകള്‍ ചെയ്യുന്ന നമ്പറുകള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും പരാതികള്‍ ഫയല്‍ ചെയ്യാന്‍ TRAI DND ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ടെലി മാര്‍ക്കറ്റര്‍മാരില്‍ നിന്നോ സ്പാമര്‍മാരില്‍ നിന്നോ വരുന്ന എല്ലാ വോയ്‌സ് അധിഷ്ഠിത പ്രമോഷണല്‍ കോളുകളും നിര്‍ത്തലാക്കാന്‍ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 
ടെലികോം ഓപ്പറേറ്റര്‍മാര്‍ യോജിച്ച് ഇത്തരത്തിലുള്ള സ്പാം കോളുകള്‍ ചെയ്യുന്ന 50 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയതായും ഉപഭോക്താക്കള്‍ക്ക് സ്പാം കോളുകള്‍ ചെയ്യുന്ന 2.75 ലക്ഷത്തിലധികം മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിച്ചതായും ട്രായ് ഈ മാസമാദ്യം അറിയിച്ചിരുന്നു.

Telecom companies are set to block spam calls, putting an end to the menace of unsolicited calls. Learn more about the measures being taken to curb this nuisance



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  14 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  14 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  14 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  14 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  14 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  14 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  14 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  14 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  14 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  14 days ago