HOME
DETAILS

ജില്ലാ സാക്ഷരതാ മിഷന്റെ നവചേതന പദ്ധതിക്ക് തുടക്കമായി

  
backup
April 18 2018 | 21:04 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

പൂച്ചാക്കല്‍: ജില്ലാ സാക്ഷരതാ മിഷന്റെ നവചേതന പദ്ധതിക്ക് പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പട്ടികജാതി കോളനി നിവാസികള്‍ക്ക് പഠിപ്പും - അറിവും നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിവരുന്ന സാക്ഷരത പ്രവര്‍ത്തനമാണ് പാണാവള്ളി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ കരാളപ്പതി കോളനിയില്‍ തുടങ്ങിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ രാജേഷ് വിവേകാനന്ദ അദ്ധ്യക്ഷത വഹിച്ചു. പഠിതാക്കളായ മുതിര്‍ന്ന പൗരന്മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ശെല്‍വരാജ് ആദരിച്ചു. സാക്ഷരതാ സന്ദേശം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പ്രേംലാല്‍ നിര്‍വഹിച്ചു.
പാഠപുസ്തക വിതരണം വാര്‍ഡ് മെമ്പര്‍ സുനിത കൃഷ്ണകുമാര്‍ വിതരണം ചെയ്തു. ജില്ലാ കോഡിനേറ്റര്‍ കെ.വി രതീഷ് പദ്ധതി വിശദീകരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം പ്രമോദ് സ്വാഗതവും പറഞ്ഞു.
ചടങ്ങില്‍ ആര്‍ സിംല, പി കെ ജോസഫ്, ഷീലാ കാര്‍ത്തികേയന്‍, ചന്ദ്രിക രമേശന്‍, കെ കെ രമണി, എന്‍ റ്റി ഭാസ്‌കരന്‍, ജയദേവന്‍കൂടയ്ക്കല്‍, ജയറാം നായിക്ക്, സണ്ണി ജോണ്‍, എസ് ജലജ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ പാണാവള്ളി കൂടാതെ അരുര്‍, നീലംപേരൂര്‍, പത്തിയൂര്‍, മുളക്കുഴ, ഭരണിക്കാവ്, നെടുമുടി, പാലമേല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലും നവചേതന പദ്ധതി ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago