കല്പറ്റ നഗരവികസനം: 20 കോടി രൂപയുടെ ഡി.പി.ആര് തയ്യാറാക്കി
കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണ്‍ നവീകരണത്തോടനുബന്ധിച്ച് ഡി.പി.ആര് തയ്യാറാക്കുന്നതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്ടാക്റ്റ് സൊസൈറ്റിയുടെ വിദഗ്ധ സംഘം കല്‍പ്പറ്റ ടൗണില്‍ പരിശോധന നടത്തി.
ജില്ലാ അസി. ടൗണ്‍ പ്ലാനര്‍ ആര്. ബോസും സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഡ്രെയിനേജ്, ഫുട്പാത്ത് നവീകരണം, കൈവരി, സ്ട്രീറ്റ് ലൈറ്റുകള്‍, പ്രത്യേക ട്രാഫിക് ജങ്ഷനുകള്‍, ഓട്ടോമറ്റിക് ട്രാഫിക് സിഗ്നലുകള്‍, പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ വൈഫൈ ബസ് സ്റ്റോപ്പുകള്‍, ട്രാഫിക് പരിഷ്ക്കരണം, നഗര സൗന്ദര്യ വല്കരണം, ലിങ്ക് റോഡുകളുടെ വിപുലീകരണം എന്നിവയാണ് ഡി.പി.ആറില്‍ ഉള്‍പ്പെടുത്തിയത്.
നഗരസഭയില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, വൈസ് ചെയര്മാന് ആര്. രാധാകൃഷ്ണന്, വികസന സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്, കൗണ്‍സിലര്‍മ്മാരായ വി. ഹാരിസ്, കെ. ബാബു, ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുടെ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."