മദ്യലഹരിയില്‍ യുവാവ് വീടിന് തീയിട്ടു
പയ്യന്നൂര്‍: മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു. ഈയാളുടെ അമിതമദ്യപാനംകാരണം ഭാര്യയും മക്കളും പിണങ്ങിപ്പോയതിനെത്തുടര്ന്നാണ് യുവാവ് രോഷംതീര്ക്കാന് വീടിന് തീവച്ചത്.
കൊറ്റി ആദി കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്നഖത്തറില് ഹോട്ടല്‍ ജീവനക്കാരനായ മുസ്ലിയാരകത്ത് അബുബക്ക(44)റാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ സ്വന്തം വീടിന് തീവച്ചത്.
യുവാവ് നിരന്തരം മദ്യപിച്ച് ഭാര്യയേയും മക്കളെയും ശല്യപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇവര്‍ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോയത്.
പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ വസ്ത്രങ്ങള്‍ കിടപ്പ് മുറിയില്‍ കൂട്ടിയിട്ട് തീയിടുകയായിരുന്നു. തീ കത്തുന്നത് കï് തൊട്ടടുത്ത് താമസിക്കുന്നവരാണ് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചത്.
തീ പടര്‍ന്ന് മറ്റ് മുറികളിലെ ഫര്‍ണിച്ചറുകളും സാധനസാമഗ്രികളും
കത്തി നശിച്ചു. ഫയര്‍ഫോഴ്സെത്തി തീയണിച്ചു.പൊലീസെത്തിയെങ്കിലും അബൂബക്കറിനെ പിടികൂടാന്‍ സാധിച്ചില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."