വരാപ്പുഴ കസ്റ്റഡിമരണം: ആര്‍.ടി.എഫുകാരെ ബലിയാടാക്കിയെന്ന് കുടുംബം
കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയത് ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതികളും ബന്ധുക്കളും രംഗത്ത്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തില്‍ കയറ്റിവിടുക മാത്രമാണ് ചെയതത്. ശ്രീജിത്തിനെ ഇവരാരും തന്നെ മര്‍ദ്ദിച്ചിട്ടില്ല. കേസില്‍ പൊലിസുകാരെ ബലിയാടാക്കുകയാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നിരപരാധികളാണെന്നതിനു കൃത്യമായ തെളിവുണ്ട്. നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും അറസ്റ്റിലായവര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
കോടതിയെ മാത്രമേ വിശ്വാസമുള്ളുവെന്നും തങ്ങളെ ബലിയാടാക്കി യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും പിടിക്കപ്പെട്ടവര്‍ പറഞ്ഞു.
കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസില്‍ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ, പറവൂര്‍ മജിസ്‌ട്രേറ്റിനെ ഹൈക്കോടതി സ്ഥലം മാറ്റിയ സാഹചര്യത്തില്‍ പറവൂര്‍ മുന്‍സിഫ് കോടതിയിലാണ് ഹാജരാക്കുക.
പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."