HOME
DETAILS
MAL
മക്കയില്‍ നിസ്കാരത്തിനിടെ മലയാളി ഗൃഹനാഥ കുഴഞ്ഞു വീണു മരിച്ചു
backup
April 19 2018 | 06:04 AM
ജിദ്ദ; ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ എത്തിയ മലയാളി ഗൃഹനാഥ നിസ്കാരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്. മഗ്രിബ് നിസ്ക്കാരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഖദീജ ഉടന്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെയാണ് കുടുംബസമേതം ഖദീജ ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തിയത്. മക്കള്‍: മുഹമ്മദ് ഹാജി, സിദ്ദീഖ് ഹാജി, ഉമറുല്‍ ഫാറൂഖ്, ഫാത്തിമ, ആഇശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."