സഊദിയില്‍ തീവ്രവാദ കേസുകളില്‍ ഒരുമാസത്തിനിടെ പിടിയിലായത് ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 59 പേര്
റിയാദ്: സഊദിയില്‍ തീവ്രവാദ, ഭീകരവാദ കേസുകളില്‍ ഒരു മാസത്തിനിടെ പിടിയിലായത് 59 പേര്. കഴിഞ്ഞ 24 ദിവസങ്ങള്‍ക്കിടെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും 59 പേരെ പിടിയിലായത്. പിടികൂടിയവരില്‍ ഭൂരിഭാഗവും സഊദി പൗരന്മാര് തന്നെയാണ്. അമേരിക്ക, ഫ്രാന്‍സ്, കാനഡ, റഷ്യ, തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും പിടികൂടിയതായി ദേശീയ സുരക്ഷാ പ്രസിഡന്‍സി വ്യക്തമാക്കി. പിടികൂടിയവരെ തുടരന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.
പിടിയിലായവരില്‍ 33 പേര് സഊദി പൗരന്മാരാണ്. പതിമൂന്നു തുര്‍ക്കികളും ഏഴു യമനികളും ഈജിപ്ത്, അഫ്ഗാന് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരില് രണ്ടു പേര് വീതവും നൈജീരിയയില്‍ നിന്നും ഒരാളും കൂടാതെ ഒരു ശ്രീലങ്കന്‍ പൗരനും പിടിയിലായിട്ടുണ്ട്. ഈ വര്‍ഷം ഇതാദ്യമായാണ് ഒരു ശ്രീലങ്കന്‍ പൗരന് ഇതേ കേസില്‍ പിടിയിലാകുന്നത്. സുരക്ഷാ സേനയുടെ പിടിയിലാവയവരില് പതിനൊന്നു പേര് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഫ്രാന്‍സ്, കാനഡ, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 11 പേര്.
തീവ്രവാദ, ഭീകരവാദ കേസില്‍ പടിടയിലാകുന്നവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്സൈറ്റ് പ്രകാരം ഇത് വരെ 5310 പേരെയാണ് ഇതേവരെ പിടികൂടിയത്. ഇതില്‍ വിചാരണ നേരിടുന്നവരും വിധി പറഞ്ഞു ശിക്ഷ അനുഭവിക്കുന്നവരും ഉള്‍പ്പെടും. ഇവരില്‍ 4410 പേരും സഊദി പൗരന്മാരാണ്. ഇന്ത്യക്കാരുടെ എണ്ണം 18 ആണ്. ഇതില്‍ തന്നെ 15 പേരുടെ കേസുകള്‍ അന്വേഷണ ഘട്ടത്തിലും രണ്ടു പേരുടെ കേസ് ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലും ഒരാളുടെ കേസ് ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലേക്ക് കൈമാറാനുള്ള നടപടിയിലുമാണ്. പിടികൂടിയവരില്‍ 9 പേരുടെ രാജ്യം ഏതാണെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."