സദ്ദാമിന്റെ മൃതശരീരം എവിടെ? എങ്ങനെ?: 12 വര്‍ഷത്തിനിപ്പുറവും ദുരൂഹത തുടരുന്നു
ബഗ്ദാദ്: ഇറാഖിന്റെ അധിപനായിരുന്ന സദ്ദാം ഹുസൈന്‍ മരിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ പേരിലുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുന്നു.
2006 ഡിസംബര്‍ 30ന് യു.എസ് തൂക്കിലേറ്റിയ സദ്ദാമിനെ അദ്ദേഹത്തിന്റെ സ്വന്തം നാടായ അല്‍ ഔജയില്‍ അടക്കിയിരുന്നു. പിന്നീട് അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ ഉത്തരവ് പ്രകാരം ഇവിടെ നിന്ന് തിക്രിത്തിലേക്കു നീക്കി.
പിന്നീട് അദ്ദേഹത്തിന്റെ ജന്മദിനായ ഏപ്രില്‍ 28ന് ഈ ഖബറിടത്തിലേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി.
എന്നാല്‍ പ്രദേശം പിടിച്ചടക്കിയ ശീഈ പാരാമിലിട്ടറി സദ്ദാമിന്റെ ഖബറിടം നിലകൊള്ളുന്ന കെട്ടിടം തകര്‍ത്തുവെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. സദ്ദാമിന്റെ ഖബര്‍ തുറന്നുവെന്നും മൃതദേഹം പുറത്തെടുത്തുവെന്നും ചിലര്‍ പറയുന്നു. അതേസമയം, സദ്ദാമിന്റെ മകള്‍ ഹാല സ്വകാര്യ വിമാനത്തിലെത്തി പിതാവിന്റെ മൃതദേഹം ജോര്‍ദാനിലേക്കു കൊണ്ടുപോയെന്നും മറ്റു ചിലര്‍ പറയുന്നു.
[caption id="attachment_520222" align="aligncenter" width="630"] സദ്ദാമിന്‍റെ ഖബർസ്ഥാന്‍ ബോംബിട്ട് തകർത്ത നിലയില്‍[/caption]
എന്നാല്‍ ഹാലയ്ക്ക് ഒരിക്കലും ഇറാഖിലേക്ക് തിരിച്ചുവരാനാവില്ലെന്ന് സദ്ദാമിന്റെ കാലത്ത് ദീര്‍ഘകാലം യൂനിവേഴ്‌സിറ്റി പ്രൊഫസറായിരുന്നയാള്‍ പറയുന്നു. മൃതദേഹം രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ടാവുമെന്നും അതെവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറയുന്നു.
സദ്ദാമിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നതിനിടെ, പഴയ വീഡിയോയും വ്യാജ സന്ദേശത്തോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടക്കുമ്പോഴുള്ള രൂപത്തില്‍ തന്നെ ഇപ്പോഴും മൃതദേഹം കണ്ടെത്തിയതെന്ന തരത്തിലാണ് ഇതു പ്രചരിക്കുന്നത്.
[caption id="attachment_520224" align="aligncenter" width="630"] വ്യാജ സന്ദേശത്തോടെ പ്രചരിക്കുന്ന വീഡിയോ[/caption]
എന്നാല്‍ ഈ വീഡിയോ, അദ്ദേഹത്തെ ഖബറടക്കുന്നതിനു മുന്‍പ് എടുത്തതാണെന്ന് വ്യക്തമാണ്. സദ്ദാം ഹുസൈന്റെ സംസ്‌കാര ചടങ്ങ് എന്ന തലക്കെട്ടില്‍ 2007 ജനുവരി ആറിന് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
[caption id="attachment_520225" align="aligncenter" width="630"] യഥാർഥ വീഡിയോ. 2007 ജനുവരി ആറിനാണ് അപ്‌ലോഡ് ചെയ്തതെന്നു വ്യക്തം[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."