സെക്രട്ടേറിയറ്റ്: പ്രതിപക്ഷ സര്‍വിസ് സംഘടനാപ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സര്‍വിസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം. ഭരണം മാറിയതോടെയാണ് കൂട്ടത്തോടെ ജീവനക്കാരെ അപ്രധാന തസ്തികകളിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം സുപ്രധാന തസ്തികകളില്‍ സേവനം നടത്തിയ ജോയിന്റ് സെക്രട്ടറി മുതലുളള ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. മന്ത്രിമാരുടെ പെഴ്‌സണന്‍ സ്റ്റാഫ് അംഗങ്ങളായിരുന്നവരെയാണ് ആദ്യപടിയായി അപ്രധാന തസ്തികളിലേക്കു മാറ്റുക. സ്ഥാനമാറ്റം വരുത്തേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഇതിനകം തയ്യാറാക്കി കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല യൂനിയനാണ് പട്ടിക തയ്യാറാക്കിയത്. ആഭ്യന്തരം-വിജിലന്‍സ് , പൊതുഭരണം, റവന്യൂ, ധനകാര്യം എന്നീ വകുപ്പുകളില്‍ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥരെയാണ് ആദ്യപടിയായി മാറ്റുക. പൊതുഭരണ വകുപ്പിനു കീഴിലുളള പൊളിറ്റിക്കല്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ എ- സി വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.
ഈയാഴ്ച തന്നെ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കാനാണ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പട്ടികയ്‌ക്കെതിരേ സി.പി.ഐയുടെ സര്‍വീസ് സംഘടന രംഗത്തുവന്നു കഴിഞ്ഞു. തങ്ങളുടെ യൂനിയനില്‍പ്പെട്ടവരെ താക്കോല്‍സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാനുളള നീക്കം അംഗീകരിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയെ സമീപിക്കാനും ജീവനക്കാരുടെ സംഘടന ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."