HOME
DETAILS
MAL
തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ പൊലിസില്‍ പരാതി
backup
April 20 2018 | 01:04 AM
കോയമ്പത്തൂര്‍:വനിതാ റിപ്പോര്‍ട്ടറുടെ കവിളില്‍ തടവിയ സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരേ മധുരയിലും ചെന്നൈ സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി.നിയമവിദ്യാര്‍ഥിനി നന്ദിനിയാണ് പരാതിക്കാരി.
ഗവര്‍ണറുടെ മുന്‍കാല സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ സംഭവം അപ്രതീക്ഷിതമായി ഉണ്ടായതെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ക്കെതിരേ സ്ത്രീ പീഡനം വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു. ബന്‍വാരിലാല്‍ പുരോഹിത് ഗവര്‍ണര്‍ പദവി വഹിക്കാന്‍ യോഗ്യനല്ലെന്നു തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."