നോട്ട് ക്ഷാമം: അച്ചടി 24 മണിക്കൂറാക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ചതോടെ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നിലവില്‍ ഇത് ദിവസേന 18 മുതല്‍ 19 മണിക്കൂര്‍ വരെയാണ്. സര്‍ക്കാരിന്റെ നാല് പ്രസ്സുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി കറന്‍സി ക്ഷാമം പരിഹരിക്കാനാണ് നീക്കം. ഏറ്റവും അവസാനമായി പ്രസ്സുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കിയത് നോട്ട് നിരോധനത്തിന്റെ സമയത്തായിരുന്നു.
500,200 രൂപകളുടെ അച്ചടി വര്‍ധിപ്പിക്കും. ഇങ്ങനെ ഒരാഴ്ചക്കുള്ളില്‍ 70,000 കോടി രൂപ വിതരണത്തിന് തയാറാക്കാനാണ് പദ്ധതി.
കറന്‍സി അച്ചടി പ്രക്രിയ പൂര്‍ത്തിയാവാന്‍ 15 ദിവസം ആവശ്യമാണ്. ഇപ്പോള്‍ അച്ചടി ആരംഭിച്ചാല്‍ മാത്രമേ ഈ മാസം അവസാനത്തോടെ നോട്ടുകള്‍ വിതരണത്തിന് സാധ്യമാവൂ.
രാജ്യത്തിന്റെ പലഭാഗങ്ങളിലും എ.ടി.എം മെഷീനുകളില്‍ നോട്ട് ക്ഷാമം നേരിടുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് പ്രസ്സുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനുള്ള തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."