മതബോധം മനുഷ്യത്വത്തിന് ആധാരം: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
കളമശേരി: മനുഷ്യത്വത്തെ അടയാളപ്പെടുത്തുന്നത് മതബോധമാണെന്നും മനുഷ്യരുടെ വികാരങ്ങളെ തിരിച്ചറിയാനാകാത്ത രീതിയില്‍ അക്രമങ്ങള്‍ സമൂഹത്തില്‍ പെരുകുമ്പോള്‍ മതബോധത്തിലേക്കുള്ള തിരിച്ച് പോക്ക് അനിവാര്യമാണെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ എക്‌സിക്യുട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പൈശാചിക പ്രവര്‍ത്തനങ്ങളെ ആശങ്കയോടെയാണ് സമൂഹം കാണുന്നത്. കാശ്മീരിലെ എട്ടു വയസുകാരി പെണ്‍കുട്ടിക്ക് നേരെയുള്ള നിഷ്ഠൂരമായ അക്രമണം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തി.മാനവികത സമൂഹത്തിന് പകര്‍ന്ന് നല്‍കിയ പരിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം നമ്മുടെ സമൂഹത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ അസ്വാരസ്യങ്ങള്‍ക്കും അറുതി വരുത്തുമെന്നത് സ്പഷ്ടമാണ്.രാജ്യത്തിന്റെ സമ്പന്നമായ സൗഹാര്‍ദ്ദ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് മാനവിക ബോധമുള്ള സമൂഹത്തിന്റെ പുനര്‍ നിര്‍മ്മാണം എത്രയും വേഗം സാധ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കങ്ങരപ്പടി ഇസ്ലാമിക് സെന്ററില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി റ്റി.എം സിദ്ദീഖ്, അബ്ദുറഹ്മാന്‍ മലേപ്പള്ളി, കെ.പി.അലി, ഹമീദ് ഹാജി, സെയ്തു ഹാജി, അബ്ദുള്‍ ഖാദര്‍ യൂണിവേഴ്‌സിറ്റി, ബാബു ചാലയില്‍, സുബൈര്‍ ചാലയില്‍, ഇബ്രാഹിം കുട്ടി, പരീത് മുസ്ലിയാര്‍, കെ.എം കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ബി.മുഹമ്മദ് ഹാജി സ്വാഗതവും ട്രഷറര്‍ അബ്ദുസ്സലാം ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."