ഞാനെന്തു പിഴച്ചു?; ഉത്തരവാദിത്തം സര്‍ക്കാരിന്: ഹേമമാലിനി
മഥുര: സംഘര്‍ഷത്തില്‍ താനെന്തു പിഴച്ചെന്നും സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉത്തര്‍പ്രദേശ് സര്‍ക്കാരിനാണെന്നും ഇവിടത്തെ എം.പികൂടിയായ സിനിമാ നടി ഹേമമാലിനി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായ സമയത്ത് ഇവര്‍ ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ഹേമമാലിനിയുടെ വിശദീകരണം.
വാര്‍ത്തയറിഞ്ഞയുടന്‍ താന്‍ സ്ഥലത്തെത്തിയെന്നും എന്നാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ അങ്ങോട്ടു കണ്ടില്ലെന്നും പാര്‍ലമെന്റിലെ ബി.ജെ.പി അംഗമായ അവര്‍ പറഞ്ഞു. ക്രമസമാധാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നിരിക്കേ സംഭവത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഹേമമാലിനി ആരോപിച്ചു.
ഉത്തര്‍പ്രദശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംഭവത്തെ ഗൗരവമായി കാണണമെന്നും അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിക്കേണ്ടതായിരുന്നെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. ബുദ്ധല്‍ഖണ്ഡിലേക്കു വിനോദയാത്രപോകുന്നതിനു മുന്‍പ് മധുര സന്ദര്‍ശിക്കുകയാണ് അഖിലേഷ് വേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രപദേശ് സമാജ് വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും നിയന്ത്രണത്തില്‍നിന്നു പോയതായും ബി.ജെ.പിയാണവിടെ വരേണ്ടതെന്നും പ്രസ്താവിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."