ത്രിപുര മുന്‍ മുഖ്യമന്ത്രിയും ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍
കൊല്‍ക്കത്ത: ത്രിപുര മുന്‍ മുഖ്യമന്ത്രിയും ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി സമിര്‍ രഞ്ജന്‍ ബര്മന്, അദ്ദേഹത്തിന്റെ മകനും എം.എല്‍.എയുമായ സുധീപ് റോയ് ബര്മന് എന്നിവര്‍ക്കു പുറമേ മറ്റ് അഞ്ച് വിമത എം.എല്‍.എമാരുമാണ് തൃണമൂലില്‍ ചേര്‍ന്നത്. റമദാനു ശേഷം ഔദ്യോഗികമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനൊപ്പം നില്‍ക്കുമെന്നും സുധീപ് റോയ് ബര്മന് അറിയിച്ചു. ബംഗാളില്‍ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയതോടെ കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ആറു വിമത എം.എല്‍.എമാരുമായി അഗര്‍ത്തയിലെ അടച്ചിട്ട റൂമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ റോയ് ചര്‍ച്ച നടത്തിയതിനു ശേഷമാണ് സുധീപ് റോയ് ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."