HOME
DETAILS

തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കുന്നില്ല: സര്‍ക്കാര്‍ ജീവനക്കാര്‍ നിയമം കാറ്റില്‍ പറത്തുന്നു

  
backup
April 20, 2018 | 4:41 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a7%e0%b4%b0

 

 


കാക്കനാട്: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്ന ഉത്തരവ് കടലാസിലൊതുങ്ങുന്നു.
സിവില്‍ സ്റ്റേഷന്‍ അടക്കം ജില്ലാ കേന്ദ്രത്തിലെ പല ഓഫിസുകളിലും ഈ നിയമം പാലിക്കപ്പെടുന്നില്ല.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അതത് വകുപ്പ് വഴി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്. എന്നാല്‍ പലരും ഒരിക്കലും ഉപയോഗിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതിയും ആള്‍മാറാട്ടവും തടയുന്നതിനും ജീവനക്കാരെ പൊതുജനം തിരിച്ചറിയുന്നതിനുമാണ് നെയിം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇപ്പോള്‍ ആര്‍.ടി.ഒ, പൊലിസ്, കലക്ടറേറ്റ് ജീവനക്കാര്‍ മാത്രമാണ് ഡ്യൂട്ടി സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നത്.
അധ്യാപകരും മറ്റു സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും ഇതുവരെ ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 2015ലും 2016ലും ഇറക്കിയ ഉത്തരവ് പാലിക്കാതെയാണ് മിക്ക ഉദ്യോഗസ്ഥരും ജോലിചെയ്യുന്നത്. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും മിക്കവരും ധരിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
അതത് ഓഫിസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും ജില്ലതലങ്ങളില്‍ കലക്ടര്‍മാര്‍ നിയമം പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൈക്കൂലി ആവശ്യപ്പടുന്നവരെയും മോശമായി പെരുമാറുന്നവരെയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരേയും പൊതുജനങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ പറ്റുമെന്നതിനാലാണ് പല ഉദ്യോഗസ്ഥരും കാര്‍ഡ് ധരിക്കാത്തതെന്ന് ആക്ഷേപമുണ്ട്.
രജിസ്ട്രാര്‍ ഓഫിസുകളിലും റവന്യൂ വകുപ്പുകളിലും ഭൂരിഭാഗം ജീവനക്കാരും കാര്‍ഡ് ധരിക്കാതെയാണ് ജോലിചെയ്യുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പല ഉദ്യോഗസ്ഥരും പാലിക്കുന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  2 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  2 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  3 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  3 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  3 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  3 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  3 days ago