ഗൂഡല്ലൂര്‍ യതീംഖാനയില്‍ വനിതാ സന്ദര്‍ശനം 22ന്
ഗൂഡല്ലൂര്‍: നീലഗിരിയുടെ അഭിമാനമായി ഉയര്‍ന്നു നില്‍ക്കുന്ന ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാനയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വനിതാ സന്ദര്‍ശനം ഈമാസം 22ന് നടക്കും.
രാവിലെ എട്ടിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെ സന്ദര്‍ശനത്തിന് തുടക്കംകുറിക്കുക.
വനിതാ സന്ദര്‍ശന പരിപാടികള്‍ വിജയിപ്പിക്കാന്‍ മഹല്ലു കമ്മിറ്റികളും പഞ്ചായത്തുതല സബ് കമ്മിറ്റികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.
പഞ്ചായത്ത് സബ് കമ്മറ്റികളുടെ യോഗം ചേര്‍ന്ന് മഹല്ലുകള്‍ക്ക് പ്രവര്‍ത്തിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
മഹല്ലു കമ്മറ്റികളുടെ നേതൃത്വത്തില്‍ വനിതാ സന്ദര്‍ശനം വിളംബരം ചെയ്തുള്ള ഫ്‌ളക്‌സുകളും, പോസ്റ്ററുകളും, ബാനറുകളും ഉയര്‍ന്നു കഴിഞ്ഞു. പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളെ യതീംഖാനയിലേക്ക് ക്ഷണിക്കുന്നതിനൊപ്പം കവര്‍ വിതരണവും നടത്തുന്നുണ്ട്. സ്ത്രീകളെയെത്തിക്കാന്‍ വാഹനങ്ങളടക്കം സജ്ജമായി കൊണ്ടിരിക്കുകയാണ്.
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അന്നെ ദിവസം യതീംഖാനയിലേക്ക് പ്രത്യേക സര്‍വിസ് നടത്തും. കഴിഞ്ഞ വര്‍ഷം യതീംഖാനയില്‍ സന്ദര്‍ശനം നടത്തിയത് അര ലക്ഷത്തോളം സ്ത്രീകളാണ്.
1979ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് യതീംഖാനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീടിങ്ങോട്ട് സ്ഥാപനം പുരോഗധിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി.
ഇന്ന് തോട്ടം മേഖലയായ നീലഗിരിയിലെ അനാഥക്കുട്ടികളുടെ അത്താണിയായി വളര്‍ന്നിരിക്കുകയാണ്. പരേതരായ അബ്ദുറഹീം ഹാജി, ഹൈദര്‍ ഹാജി, നിലവിലെ പ്രസിഡന്റായ കെ.പി മുഹമ്മദ് ഹാജി എന്നിവരുടെയും സുഹൃത്തുക്കളുടെയും ആശയങ്ങളില്‍ നിന്നാണ് യതീംഖാന ഉടലെടുത്തത്.തുടക്കത്തില്‍ സ്ഥലപരിമിതി കാരണം ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. പിന്നീട് 1988 മുതല്‍ പെണ്‍കുട്ടികളെയും ചേര്‍ത്ത് തുടങ്ങി.
ചിട്ടയോടെ മത, ഭൗതിക വിദ്യാഭ്യാസം നല്‍കിയാണ് ഇവിടെ ഓരോ കുഞ്ഞുങ്ങളെയും വളര്‍ത്തുന്നത്. യതീം ഖാനക്ക് കീഴിയില്‍ ഹയര്‍ സെക്കന്‍ഡറി വരെ മദ്‌റസയും സ്വാശ്രയ മേഖലയില്‍ കെ.ജി തലം മുതല്‍ പ്ലസ്ടു വരെ സ്‌കൂളുമുണ്ട്.
ഇപ്പോള്‍ ഇവിടെ 2500ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. കുട്ടികളുടെ ഉപരി പഠനത്തിനായി ബിരുദ-ബിരുദാനന്തര കോഴ്‌സുകളും, ടി.ടിസി, ഐ.ടി.ഐ, വാഫി കോഴ്‌സുകള്‍, പോളി ഡിപ്ലോമ, നഴ്‌സിങ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ തൊഴിലധിഷ്ടിത കോഴ്‌സുകളിലും പഠനം നടത്തി വരുന്നുണ്ട്.
ഇവിടുത്തെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതും യതീംഖാന കമ്മിറ്റിയാണ്.
യതീംഖാനയുടെ പൊതുഫണ്ട് ഉപയോഗിക്കാതെ ഉദാരമതികളുടെ സഹായം കൊണ്ടു മാത്രമാണ് ഇവിടുത്തെ കുട്ടികളുടെ വിവാഹം നടത്തുന്നത്. 125 പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ സുമംഗലി കളായത്. ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ കുട്ടികള്‍ക്കും അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് ഭാവിയിലേക്ക് എല്ലാ മാസമാസവും 200 രൂപ വെച്ച് നിക്ഷേപിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."