HOME
DETAILS

വേനല്‍മഴ കനത്തു: ജില്ലയില്‍ വ്യാപക നാശനഷ്ടം

  
backup
April 20 2018 | 05:04 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf

 

കോഴിക്കോട്: ഇന്നലെ രാത്രിയോടെ പൊടുന്നനെയുണ്ടായ കനത്ത മഴയിലും മിന്നലിലും ജില്ലയി ല്‍ വ്യാപക നാശനഷ്ടം. വടകര, പേരാമ്പ്ര, താമരശേരി, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലും മലയോര മേഖലയിലുമാണ് ശക്തമായ മഴയുണ്ടായത്. ശക്തമായ മിന്നലില്‍ പേരാമ്പ്ര ചങ്ങരോത്ത് കുളക്കണ്ടത്ത് വാഴയില്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ തൊഴുത്തിലെ രണ്ടു പശുക്കളും പശുക്കുട്ടിയും ചത്തു. തൊഴുത്തിന്റെ മേല്‍ക്കൂരക്ക് തീപിടിക്കുകയും പുല്ലിലേക്ക് തീ പടരുകയും ചെയ്തു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാരാണ് തീയണച്ചത്.
വെള്ളിയൂരില്‍ സംസ്ഥാന പാതയില്‍ തെങ്ങ് കടപുഴകി വൈദ്യുതി ലൈനില്‍ പതിച്ച് ഏറെനേരം ഗതാഗതം തടസപ്പെട്ടു. പേരാമ്പ്രയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തടസം നീക്കിയത്. സംസ്ഥാനപാതയില്‍ ഒരു മണിക്കൂര്‍ നേരം ഗതാഗതതടസം നേരിട്ടു. കനത്തമഴയെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ മഴവെള്ളം കുത്തിയൊലിച്ചെത്തിയതോടെ എറെനേരം ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 5.30നാണ് സംഭവം. ഉള്‍നാടുകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് വൈദ്യുതി നിലച്ചു. മിന്നലില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ കൊല്ലം ആനകുളങ്ങരയിലും തിരുവങ്ങൂരും നന്തി ടോള്‍ ബൂത്തിനു സമീപത്തും റോഡിലേക്ക് മരംമുറിഞ്ഞ് വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കൊല്ലത്തും നാശനഷ്ടങ്ങള്‍ ഉണ്ടായി. മുഖാമി പള്ളി റോഡില്‍ പറമ്പത്ത് അഷ്‌റഫിന്റെ വീടിനു സമീപത്തെ തെങ്ങ് വൈദ്യുതിലൈനില്‍ വീണ് വൈദ്യുതിത്തൂണ്‍ മുറിഞ്ഞുവീണു. പൂമുഖം ഇബ്രാഹിമിന്റെ വീടിന് സമീപമുള്ള തെങ്ങ് സമീപത്തെ വീട്ടിലേക്ക് വീണു. കൊല്ലം പാറപ്പള്ളി ഭാഗത്ത് മരങ്ങള്‍ റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. ഇവിടങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു.
വടകര താലൂക്കിലെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഗതാഗതം സ്തംഭിച്ചു. പല വീടുകളിലും വയറിങ്ങുകള്‍ കത്തിനശിച്ച നിലയിലാണ്. കോട്ടപ്പള്ളി-ചെമ്മരത്തൂര്‍ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വടകര നഗരപരിധിയിലും വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണിട്ടുണ്ട്. മാക്കൂല്‍ പീടിക, കുട്ടോത്ത്, വില്യാപ്പള്ളി, പണിക്കോട്ടി വായനശാലക്കു സമീപം എന്നിവിടങ്ങളില്‍ റോഡുകളില്‍ മരംവീണ് ഗതാഗതം സ്തംഭിച്ചു. പലയിടങ്ങളിലും ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും നിലച്ച അവസ്ഥയിലാണ്. താഴെഅങ്ങാടി അഴിത്തലയില്‍ മൂന്നു വീടുകളുടെ മുകളില്‍ തെങ്ങുവീണ് ഭാഗികമായി തകര്‍ന്നു. കുന്നുമ്മല്‍ ഹൈദര്‍, സി.പി മഹ്മൂദ്, എ.സി സാദിഖ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
കുറ്റ്യാടി മലയോരത്ത് മിന്നലേറ്റ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വേളം പഞ്ചായത്തില്‍ ഹൈസ്‌കൂളിന് സമീപം തയ്യില്‍ വാസു, മരുതോങ്കര കള്ളാട് പൂളക്കൂല്‍ ചന്ദ്രന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വാസുവിന്റെ ഭാര്യ ദേവിക്ക് സാരമായി പരുക്കേറ്റു. ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചിട്ടുണ്ട്. ഇവരുടെ കറവപ്പശു ചാവുകയും ചെയ്തു.
പൂളക്കൂല്‍ ചന്ദ്രന്റെ വീടിന്റെ ചുമരുകളില്‍ വിള്ളല്‍വീണു. വൈകിട്ട് ആറിനാണ് ഇവിടങ്ങളില്‍ ശക്തമായ മഴ പെയ്തത്. അതേസമയം, കുറ്റ്യാടി, കാവിലുംപാറ മലോയരങ്ങളില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശവും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago