വിവര്‍ത്തന സാഹിത്യ പുരസ്‌കാരം സച്ചിദാനന്ദന്
തൃശൂര്‍: വിവര്‍ത്തന സാഹിത്യകാരന്‍ ഇ.കെ ദിവാകരന്‍ പോറ്റിയുടെ അനുസ്മരണാര്‍ഥം അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുത്തന്‍ചിറ ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ വിവര്‍ത്തന സാഹിത്യ പുരസ്‌കാരത്തിന് പ്രൊഫ. കെ. സച്ചിദാനന്ദന്‍ അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി, കെ.പി മോഹനന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് സച്ചിദാനന്ദനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഏപ്രില്‍ 27, 28 തീയതികളില്‍ കേരള സാഹിത്യ അക്കാദമിയും പുത്തന്‍ചിറ ഗ്രാമീണ വായനശാലയും ചേര്‍ന്ന് പുത്തന്‍ചിറ ഗവ. വൊക്കഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ദിവാകരന്‍ പോറ്റി ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.
ഉദ്ഘാടന സമ്മേളനം ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. ഹരീഷ് ത്രിവേദി ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷയാകും. 27ന് വൈകിട്ട് 4.30ന് നടക്കുന്ന സെമിനാറുകളില്‍ പ്രമുഖര്‍ സംബന്ധിക്കും. സമാപന ദിവസം 2.30ന് നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനം വിദ്യാഭ്യാസ വകുപ്പു മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പുരസ്‌കാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും.
വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ.പി മോഹനന്‍, പി.കെ കിട്ടന്‍, ടി.കെ ഉണ്ണികൃഷ്ണന്‍, എ.കെ ദേവരാജന്‍, എം.കെ ഹരിലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."