ഹര്‍ത്താല്‍: സി.ഐയെ വഴിയില്‍ തടഞ്ഞകേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി
മഞ്ചേരി: ഹര്‍ത്താല്‍ ദിനത്തില്‍ ഒറ്റപ്പാലം സി.ഐ അബ്ദുല്‍മുനീറിനെ മഞ്ചേരി പട്ടര്‍കുളത്ത്‌വച്ച് തടഞ്ഞ കേസിലെ ഒളിവിലായ പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയതായി മഞ്ചേരി സി.ഐ എന്‍.ബി ഷൈജു പറഞ്ഞു. പറപ്പൂരിലെ വീട്ടില്‍നിന്നും മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു വരികയായിരുന്ന സി.ഐയും കുടുംബവും സഞ്ചരിച്ച വാഹനമാണ് മഞ്ചേരി പട്ടര്‍കുളത്ത് തടഞ്ഞത്. അതേസമയം മഞ്ചേരിയിലും പരിസരങ്ങളിലും നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 35പേരെ അറസ്റ്റു ചെയ്തതില്‍ 14പേരെ റിമാന്‍ഡ് ചെയ്തു. ഹര്‍ത്താല്‍ ദിനത്തിലെ വീഡിയോകളും മൊബൈല്‍ ചിത്രങ്ങളും പരതിയുള്ള അന്വേഷണം പൊലിസ് ശക്തമാക്കിയിരിക്കുകയാണ്.
നിലമ്പൂരില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി
നിലമ്പൂര്‍: ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളില്‍ 14 പേരെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ്‌ചെയ്തു. മമ്പാട് ടൗണില്‍ അതിക്രമം നടത്തിയ 11പേരേയും, നിലമ്പൂര്‍ ടൗണില്‍ ബേക്കറി കട അടപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ വനിതാ കൗണ്‍സിലറായ കടയുടമയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പേരേയുമാണ് നിലമ്പൂര്‍ പൊലിസ് അറസ്റ്റ്‌ചെയ്തത്.
കൗണ്‍സിലറുടെ പരാതിയില്‍ പാടിക്കുന്ന് സ്വദേശികളായ പൂളക്കല്‍ ഇബ്രാഹീം (39), അനൂബ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പുന്നക്കാടന്‍ അബ്ദുല്‍ റഫീഖിനെ (31) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി സംഘംചേരുക, ബസ് തടയുക, തുടങ്ങിയവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും നിലമ്പൂര്‍ സി.ഐ കെ.എം ബിജു പറഞ്ഞു.
വണ്ടൂരില്‍ ഏഴു പേര്‍കൂടി അറസ്റ്റില്‍
വണ്ടൂര്‍: കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വണ്ടൂരില്‍ ഏഴു പേര്‍ കൂടി പൊലിസിന്റെ പിടിയിലായി. വണ്ടൂര്‍ സ്വദേശികളായ നെയ്‌വാതുക്കല്‍ മുഹമ്മദ് കുട്ടി(47), കരിപ്പതൊടി ഷമീര്‍(29), മാഞ്ചേരി അസറുദ്ദീന്‍(19), മുക്കണ്ണന്‍ ഷാഹിന്‍(18), കാരകുളയന്‍ അഫീഖ്(28), ഹാരിസ്(34), പുത്തന്‍പീടിക അനീസ്(41) എന്നിവരെയാണ് വണ്ടൂര്‍ എസ്.ഐ ഹംസയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."