HOME
DETAILS
MAL
ഇംപീച്ച്മെന്റിനുള്ള നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രിം കോടതി
backup
April 20 2018 | 09:04 AM
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്മെന്റിനുള്ള നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രിം കോടതി. ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്.
ഹരജിയില്‍ മെയ് ഏഴിന് വാദം കേള്‍ക്കും.
ജസ്റ്റിസ് ലോയ കേസിലെ വിധിയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അടയന്തിരമായി യോഗം ചേര്‍ന്നാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടിസ് ഉപരാഷ്ട്രപതിക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."