ബസുകള്‍ നല്‍കിയില്ല; ബുക്കിങ് ഏജന്റിന് ഒരുമാസം തടവ്
കൊല്ലം: യഥാസമയം ബസുകള്‍ നല്‍കാത്ത കുറ്റത്തിന് ബുക്കിംഗ് ഏജന്റിനെ ഒരുമാസം തടവിന് ശിക്ഷിച്ചു.
കരുനാഗപ്പള്ളി കല്ലേലിഭാഗം കൈലാസത്തില്‍ ചന്ദ്രശേഖരന്‍നായരുടെ പരാതിയില്‍ ലാനാസ് മോട്ടോഴ്സ് ഉടമ പുന്നക്കുളം കൊച്ചുവീട്ടില്‍ ബാബു എന്ന സുനിലിനെയാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ശിക്ഷിച്ചത്. മകന്റെ വിവാഹത്തിനായി സുനിലിന്റെ അടുത്ത് 6 ബസുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിവാഹദിവസം 4 ബസുകള്‍ മാത്രമേ നല്കിയുള്ളു.
തുടര്‍ന്ന് ചന്ദ്രശേഖരന് സുനിലിനെ പ്രതിചേര്‍ത്ത് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയിരുന്നു. ഫോറം വാദിക്ക് ബുക്കിങ് തുകയായ 2000 ഉള്‍പ്പെടെ 56,500 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചിരുന്നു.
എന്നാല്‍ നഷ്ടപരിഹാരം പ്രതി മന:പൂര്‍വ്വം നല്കാതിരുന്നതിനെതുടര്ന്നാണ് പ്രതിയെ ഒരു മാസം തടവിനും 5000 രൂപ പിഴയും നല്കുവാന് ഇ.എം.മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും എം.പ്രവീണ്‍കുമാര്‍ അംഗവുമായ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."