HOME
DETAILS

ലിസ്യൂ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍

  
backup
April 21 2018 | 04:04 AM

%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d

 

കാവാലം: ലിസ്യൂ ഇടവക പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ 26 മുതല്‍ 29 വരെ നടക്കും. തിരുനാളിന് ഒരുക്കമായി നൊവേന ആരംഭിച്ചു. ഇന്നു മുതല്‍ 25 വരെ വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പതുവരെ വാര്‍ഷിക ധ്യാനം നടക്കും. 24ന് വൈകിട്ട് 4.30 ന് വികാരി ഫാ. തോമസ് കൊച്ചെളേച്ചംകളം കൊടിയേറ്റും. ആറിന് ഇടവക ദിനാഘോഷത്തില്‍ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. 27ന് മരിച്ച വിശ്വാസികളുടെ അനുസ്മരണം അതിരൂപതാ വികാരി ജനറാള്‍ ഡോ. ഫിലിപ്‌സ് വടക്കേക്കളം നിര്‍വഹിക്കും. തുടര്‍ന്ന് ദീപ പ്രദക്ഷിണം. 28ന് രാവിലെ 6.45ന് സപ്ര, പരിശുദ്ധ കുര്‍ബാന സ്വീകരണം. മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് അതിരൂപതാ ചാന്‍സിലര്‍ ഡോ. ഐസക് ആലഞ്ചേരില്‍ മുഖ്യകാര്‍മികനാകും. വൈകിട്ട് ഏഴിന് കുരിശടിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 29ന് രാവിലെ 6.45ന് ദിവ്യബലി, 10-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് അതിരൂപതാ വികാരി ജനറാള്‍ ഡോ. ജെയിംസ് പാലയ്ക്കല്‍ മുഖ്യകാര്‍മികനായിരിക്കും. എസ്.ബി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍ പ്രസംഗിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ത്രേസ്യാ നാമധാരികളെ ആദരിക്കല്‍ എന്നിവ നടക്കും.
ജോര്‍ജ് ജോസഫ്, ത്രേസ്യാമ്മ ജോസഫ്, ബെന്‍സി ജോര്‍ജ് അറയ്ക്കല്‍ എന്നിവരാണ് പ്രസുദേന്തിമാര്‍. തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. തോമസ് കൊച്ചെളേച്ചംകളം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  11 minutes ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  18 minutes ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  21 minutes ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  an hour ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  an hour ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  an hour ago
No Image

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

Kerala
  •  an hour ago
No Image

വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

Kerala
  •  an hour ago