കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ഓര്‍ഡിനന്‍സ് ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കത്‌വ സംഭവത്തില്‍ ലോകമെങ്ങും പ്രതിഷേധം തുടരുന്നതിനിടെ 12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്ന് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയേക്കും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക.
വധശിക്ഷ വ്യവസ്ഥചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്, കത്‌വ, ഉന്നാവോ ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ 10 ദിവസമായി അനുഷ്ഠിച്ചുവന്ന നിരാഹാരം അവസാനിപ്പിച്ചു.
കത്‌വസംഭവത്തിനു ശേഷം നിരവധി ബലാത്സംഗക്കൊലകാളാണ് പുറത്ത് വന്നത്. അതില്‍ ഇരകള്‍ മിക്കതും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ളവരായിരുന്നു. സൂറത്ത്, ഇറ്റ, ഛണ്ഡിഗഡ എന്നിവിടങ്ങളില്‍ പതിനൊന്നും ഒമ്പതും എട്ടും പ്രയമുള്ള കുട്ടികള്‍ ഇരകളായപ്പോള്‍ ഇന്ന് ഇന്‍ഡോറില്‍ മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെയാണ് പീഡിപ്പിച്ചു കൊന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."