പൊന്മുടി തൂക്കുപാലം അപകടാവസ്ഥയില്‍
രാജാക്കാട്: ദിവസേന നൂറ്കണക്കിന് സഞ്ചാരികളെത്തുന്ന പൊന്മുടി തൂക്കുപാലത്തിന്റെ ശോചനായാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച് പാലത്തിന്റെ നട്ടുബോള്‍ട്ടുകള്‍ നശിച്ച അവസ്ഥയിലാണ്.
സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം പാലം സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പൊന്‍മുടി അണക്കെട്ട് നിര്‍മ്മാണ കാലത്താണ് കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഇവിടെ തൂക്ക്പാലം നിര്‍മ്മിക്കുന്നത്. ഇതിന് ശേഷം പാലം പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്തു. ഇരുമ്പ് വടത്തില്‍ തൂക്കിയിട്ടിരിക്കുന്ന പാലത്തിന്റെ പ്ലാറ്റ്‌ഫോമില്‍ ആദ്യം പലകയായിരുന്നു നിരത്തിയിരുന്നത്. ഇതിന് ശേഷം പലകള്‍ ദ്രവിച്ച് തകര്‍ന്നതോടെ നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ പാലത്തില്‍ ഇരുമ്പ് തകിടുകള്‍ നിരത്തിയിരുന്നു. ഇതിന് സേഷം ഒരുവിധ അഅറ്റകുറ്റ പണികളും നടത്തിയിട്ടുമില്ല.
നിലവില്‍ പാലത്തിന്റെ ഇരുമ്പ് കേടറുകള്‍ മുറുക്കിയിരിക്കുന്ന നട്ടുകള്‍ പലതും തേഞ്ഞ് തീര്‍ന്നിരിക്കുന്ന അവസ്ഥയാണ് മാത്രവുമല്ല ചിലത് ഊരിപ്പോയിട്ടുമുണ്ട്. നൂറ്റമ്പതടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പാലത്തിന്റെ അപകാടാവസ്ഥ പരിഹരിക്കണമെന്നും കൈവരികള്‍ക്ക് ഇരുവശവും വലകെട്ടി സംരക്ഷണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."