HOME
DETAILS
MAL
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം: നവോത്ഥാന സംഗീത സദസ് സംഘടിപ്പിക്കും
backup
April 21 2018 | 07:04 AM
കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവോത്ഥാന സംഗീത സദസ് സംഘടിപ്പിക്കാന്‍ കലാസാംസ്കാരിക സെമിനാര്‍ ഉപസമിതി തീരുമാനിച്ചു.
ഉപസമിതി ചെയര്പേഴ്സന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മെയ് 16 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ കലാ സാംസ്കാരിക പരിപാടികള്‍ നടക്കും. ബാബുരാജ് നൈറ്റ്, നാടകങ്ങള്‍, മാപ്പിളകലാ അക്കാദമിയുടെയും ഫോക്ലോര് അക്കാദമിയുടെയും പരിപാടികള്‍ തുടങ്ങിയവ ഒരുക്കും.
നൃത്തരംഗത്തുള്ള ജില്ലയിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് നൃത്തസന്ധ്യ ഒരുക്കാനും തീരുമാനിച്ചു. ഉപസമിതി അംഗങ്ങളായ കരിവെള്ളൂര്‍ മുരളി, പി.കെ ബൈജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്, അസി. എഡിറ്റര്‍ സി.പി അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."