തളിപ്പറമ്പ് കാമറാക്കണ്ണില്‍
തളിപ്പറമ്പ്: നഗരസഭ മുന്‍കൈ എടുത്ത് തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു. നേരത്തേ സ്ഥാപിച്ചിരുന്ന കാമറകള്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ കുറ്റകൃത്യങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കേബിളുകള്‍ ഉപയോഗിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന നാല്പതോളം കാമറകളാണ് നഗരത്തിലും പരിസരങ്ങളിലുമായി സ്ഥാപിക്കുന്നത്.
ഇതിനായി 10 ലക്ഷം രൂപയാണ് നഗരസഭാഫണ്ടില്‍ നിന്ന് ലഭ്യമാക്കുന്നത്. നാലുവര്‍ഷം മുമ്പ് അഞ്ച്ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കാമറകളെല്ലാം ആറുമാസം തികയും മുമ്പ് തന്നെ പ്രവര്‍ത്തനരഹിതമായിരുന്നു.
ഇപ്പോള്‍ നഗരത്തില്‍ മാത്രം 30 കാമറകളും മദ്റസ, കപ്പാലം, ഏഴാംമൈല്‍, തൃച്ചംബരം പെട്രോള്‍പമ്പ്, രാജരാജേശ്വര ക്ഷേത്ര പരിസരം, മന്ന, കരിമ്പം എന്നിവിടങ്ങളില്‍ മറ്റു കാമറകള്‍ സ്ഥാപിക്കാനുമാണ് തീരുമാനം. കാമറകളുടെ എണ്ണം 50 ആയി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവം പരിഗണിക്കുന്നുണ്ട്. നിരീക്ഷണത്തിന് പൊലിസ് സ്റ്റേഷനില്‍ പ്രത്യേകം കണ്ട്രോള് റൂമും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."