പുതിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സഊദി എയര്‍ലൈന്‍സ് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന്
ജിദ്ദ: ജിദ്ദയില്‍ നവീകരണം പൂര്‍ത്തിയായ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സഊദി എയര്‍ലൈന്‍സ് ഉടന്‍ സര്‍വീസ് ആരംഭിക്കും. ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നവീകരിച്ചിട്ടുള്ളത്. അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തില്‍ സഊദി എയര്‍ലൈന്‍സ് പുതിയ വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് ആരംഭിക്കും. എമിഗ്രേഷന്‍, കസ്റ്റംസ്, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് തുടങ്ങി വിവിധ വകുപ്പുകളുമായുളള ഏകോപനം പൂര്‍ത്തിയായിവരുന്നു. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ സഊദി എയര്‍ലൈന്‍സ് മേധാവി എന്‍ജിനീയര്‍ സാലിഹ് അല്‍ ജാസിര്‍ കഴിഞ്ഞ ദിവസം വിലയിരുത്തി. അടുത്ത മാസം മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
8.10 ലക്ഷം ചതുരശ്ര മീറ്ററിലാണ് പുതിയ ടെര്‍മിനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 200 ചെക് ഇന്‍ കൗണ്ടറുകളും 80 സെല്‍ഫ് സര്‍വീസ് മെഷീനുകളും ടെര്‍മിനലിന്റെ പ്രത്യേകതയാണ്. ഹജ്ജ്, ഉംറ തീര്‍ഥാടകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ഓരോ വര്‍ഷവും ജിദ്ദ വിമാനത്താവളം ഉപയോഗിക്കുന്നത്. പുതിയ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യാത്രാ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുമെന്നും സഊദി എയര്‍ലൈന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."