സ്വന്തം വീടുകളില്‍ ശൗചാലയമില്ല: ജമ്മു കശ്മീരില്‍ 616 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവച്ചു
ജമ്മു: സ്വന്തം വീടുകളില്‍ ഇതുവരെ ശൗചാലയം പണിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവച്ച് ജമ്മു കശ്മീര്‍. 616 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളമാണ് തടഞ്ഞുവച്ചത്.
കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. ഇവരുടെ വീടുകളില്‍ ഇതുവരെ ശൗചാലയം പണിതില്ലെന്ന വികസന കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വികസന കമ്മിഷണര്‍ ശമ്പളം തടഞ്ഞുവച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഓരോ വീട്ടിലും ശൗചാലയം എന്ന പദ്ധതി പ്രകാരം 71.95 വീടുകളിലും ജമ്മു കശ്മീരില്‍ ഇപ്പോള്‍ ശൗചാലയങ്ങളുണ്ട്. എന്നാല്‍ കിഷ്ത്വാര്‍ ജില്ലയില്‍ 57.23 ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയം നിര്‍മിച്ചത്. ലെ, കാര്‍ഗില്‍, ലഡാക്ക്, ഷോപ്പിയാന്‍, ദക്ഷിണ കശ്മീര്‍, ശ്രീനഗര്‍ ജില്ലകള്‍ വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുമെന്നും നാണക്കേടാണെന്നും കിഷ്ത്വാര്‍ ജില്ലാ വികസന കമ്മിഷണര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന നിലയ്ക്ക് സമൂഹത്തിനു മാതൃകയാവേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."