എം.എസ് രവിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട
തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ എം.എസ് രവിക്ക് നാട് വിടയേകി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും മന്ത്രി ജി. സുധാകരന് റീത്ത് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും സ്വാമി വിശാലാനന്ദയും എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
മന്ത്രിമാരായ കെ. രാജു, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശിവഗിരിധര്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, സുരേഷ്ഗോപി, എം.എല്‍.എമാരായ കെ. മുരളീധരന്, വി.എസ് ശിവകുമാര്‍, ഐ.ബി സതീഷ്, വി. ജോയി, ആര്.എസ്.പി ദേശീയ ജന. സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഡന്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, അഡ്വ.ജനറല്‍ സി.പി സുധാകരപ്രസാദ്, ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."