പട്ടികജാതിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കൃഷിഭൂമി വായ്പാ പദ്ധതി
കോഴിക്കോട്: സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്പറേഷന് നടപ്പാക്കുന്ന പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പെട്ട അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി തുക. അപേക്ഷകര്‍ 21നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വായ്പ ലഭിക്കുന്നവര്‍ തുക കൊണ്ട് വരുമാനദായകമായ 30 സെന്റ് കൃഷി ഭൂമിയെങ്കിലും വാങ്ങിയിരിക്കണം. മൊത്തം പദ്ധതി തുകയില്‍ പരമാവധി 50,000 രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് സബ്സിഡിയായി ലഭിക്കും. വായ്പാ തുക നിശ്ചിത കാലപരിധിക്കുള്ളില്‍ ആറ് ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണം. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ രണ്ട് ശതമാനം പിഴ പലിശ അടയ്ക്കേണ്ടി വരും. വാങ്ങുന്ന ഭൂമി കൃഷിക്കനുയോജ്യമായിരിക്കേണ്ടതും അപേക്ഷകന്റെയും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്നിവരുടെയും കൂട്ടുടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും വായ്പ തിരിച്ചടവ് പൂര്‍ണമായും തീരുന്നതുവരെ കോര്‍പറേഷനു പണയപ്പെടുത്തേണ്ടതുമാണ്.
ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായ ചെലവുകള്‍ ഗുണഭോക്താവ് സ്വയം വഹിക്കണം. ഒരു കുടുംബത്തില്‍നിന്നു ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷകര്‍ വിവാഹിതരായിരിക്കണം. മുന്‍പ് കോര്‍പറേഷനില്‍നിന്നു കൃഷിഭൂമി വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച നിബന്ധനകള്‍ കോര്‍പറേഷന്റെ അന്തിമ തീരുമാനത്തിനു വിധേയമായിരിക്കും. താല്പര്യമുള്ളവര്ക്ക് അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ജില്ലാ ഓഫിസുകളില്‍നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാനം (ആറു മാസത്തിനുള്ളില്‍ ലഭിച്ചത്), വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പു സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ ഓഫിസില്‍ ലഭിച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."