HOME
DETAILS
MAL
കത്വ: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
backup
April 22 2018 | 03:04 AM
നരിക്കുനി: രാജ്യത്തെ ഞെട്ടിച്ച കത്വ പെണ്‍കുട്ടി വധത്തിലെ മുഴുവന്‍ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും നരിക്കുനി റെയ്ഞ്ച് സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് ആവശ്യപ്പെട്ടു.
ഫൈസല്‍ ഫൈസി മടവൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.വി അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍ മാസ്റ്റര്‍, പി.പി മുഹമ്മദ് അസ്ലം ബാഖവി, പി.സി അസ്സയിന്‍ മുസ്ലിയാര്, ചൊവ്വഞ്ചേരി അബൂബക്കര്‍ ഹാജി, ടി. അലിയ്യി മാസ്റ്റര്‍, കെ.സി അബ്ദുല്‍ അസീസ്, ടി.വി നാസര്‍ മാസ്റ്റര്‍, ടി.പി സുലൈമാന്‍, ടി.സി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."