ഭാരതപ്പുഴയുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതി: മന്ത്രി ജലീല്‍
എടപ്പാള്‍: ഭാരതപ്പുഴയിലെ മണ്‍കൂനകള്‍ നിരത്തിയും പുല്‍ക്കാടുകള്‍ വെട്ടിമാറ്റിയും ജലത്തിന്റെ ഒഴുക്കു സുഗമമാക്കാന്‍ കഴിയുംവിധം ഭാരതപ്പുഴയെ സംരക്ഷിക്കുന്ന പ്രോജക്റ്റ് കൊണ്ടണ്ടുവരുമെന്നു തദ്ദേശ വകുപ്പു മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ഇത്തരമൊരു പദ്ധതിയെക്കുറിച്ചു നേരത്തെ പഠനം നടത്തിയതാണെന്നും എട്ടു കോടിയോളം രൂപ ചെലവു വരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ്ങ് കോളേജില്‍ 'പുനര്‍ജ്ജനി' ഭാരതപ്പുഴ സംരക്ഷണ കര്‍മ പദ്ധതി സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സി.മമ്മുട്ടി എംഎല്‍എ അധ്യക്ഷനായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷമി, സിനിമാ സംവിധായകന്‍ രഞ്ജിത്ത്, സാഹിത്യകാരന്‍മാരായ സി.രാധാകൃഷ്ണന്‍, പി.സുരേന്ദ്രന്‍, മലപ്പുറം ജില്ലാ കലക്ടര്‍ വെങ്കിടേശപതി ഐഎഎസ്, തിരൂര്‍ സബ് കലക്ടര്‍ ഡോ.അദീല അബ്ദുള്ള ഐഎഎസ്, ഡോ.എം.എസ്.ഹജിലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."