മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ പിക്കപ്പ് വാനില്‍ സ്‌കൂട്ടറിടിച്ച് ദമ്പതികള്‍ക്കു പരുക്ക്
കുട്ടനാട് : മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനപരിശോധനയ്ക്കിടെ പിക്കപ്പ് വാനില്‍ സ്‌കൂട്ടറിടിച്ച് ദമ്പതികള്‍ക്കു പരുക്ക്. സ്‌കൂട്ടര്‍ യാത്രികരായിരുന്ന രാമങ്കരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് പാലാശേരി വാട്ടില്‍ നിര്‍മലന്‍, ഭാര്യ ഉഷ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ എ.സി റോഡില്‍ മാമ്പുഴക്കരി കുട്ടനാട് വികസന സമിതി ഓഫിസിനു സമീപത്തുവച്ചായിരുന്നു അപകടം.
മാമ്പുഴക്കരിയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ കിഴക്കു നിന്നും വരികയായിരുന്ന പിക്കപ്പ വാനിന് നേരെ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കൈ കാണിച്ചു. റോഡരികില്‍ നില്‍ക്കയായിരുന്ന ഉദ്യോഗസ്ഥന്‍ വാന്‍ പത്തുമീറ്റര്‍ അകലെയെത്തിയപ്പോഴാണ് റോഡിലേക്കു കയറിനിന്ന കൈകാണിച്ചതെന്നാണ് ദൃക്‌സാക്ഷകള്‍ പറയുന്നത്.
അപ്രതീക്ഷിതമായ നിര്‍ദ്ദേശത്തെത്തുടര്‍ന്ന പെട്ടന്നു വണ്ടി നിര്‍ത്തുന്നതിനിടെ പിന്നാലെയെത്തിയ സ്‌കൂട്ടര്‍ വാനിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ നിര്‍മലന്റെ പല്ല് റോഡില്‍ തെറിച്ചു വീണു. മാമ്പുഴക്കരിയില്‍ പ്രാഥമിക ചികിസല്‍സ നല്‍കിയശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോട്ടോര്‍ വാഹനവകുപ്പ്, ഹൈവേ പൊലിസ് എന്നിവരുടെ അനവസരത്തിലുള്ള വാഹന പരിശോധന പലപ്പോളും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുകളും, അപകടമുണ്ടാക്കുന്നതിനും കാരണമാകുന്നതായി പാരതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."