മതസൗഹാര്‍ദ മാതൃക പുതു തലമുറ മുറുകെ പിടിക്കണം: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
തകഴി: മതസൗഹാര്‍ദ മാതൃക പുതു തലമുറ മുറുകെ പിടിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തകഴി കുന്നുമ്മ മുഹിയുദ്ദീന്‍ ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍.
പള്ളികളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ കൊണ്ട് നാം സാഹോദര്യവും സംസ്‌കാരവും ഐക്യവും ഊട്ടിയുറപ്പിയ്ക്കണം. യഥാര്‍ഥ മുസ്്‌ലിം ഉപദ്രവ്കാരികളല്ല.അവര്‍ നന്‍മയുടെ വാക്താക്കളാണ്. മസ്ജിദുകള്‍ വിശുദ്ധ ഭവനങ്ങളാണ്.ഇവിടെ നിന്നാകണം സംസ്‌കാരം ഉണ്ടാകേണ്ടത്. ഇതര മത വിശ്വാസികളെ നാം സഹോദരങ്ങളെ പോലെ കരുതി ചേര്‍ത്ത് പിടിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമ്മേളനത്തില്‍ കുന്നുമ്മ ജുമുഅ മസ്ജിദ് ഇമാം സയ്യിദ് അബ്ദുല്ല തങ്ങള്‍ ദാരിമി അല്‍ ഹൈദ്രൂസി അധ്യക്ഷനായി.മുഹമ്മദ് ഫൈസി ഓണമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുള്‍ അസീസ് അല്‍ ഖാസിമി, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.എ സലിം, ഗ്രാമ പഞ്ചായത്ത് അംഗവും മസ്ജിദ് നിര്‍മ്മാണ കമ്മറ്റി വൈസ് ചെയര്‍മാനുമായ യു.നിസാര്‍, എം എം ഷെരീഫ്, കുന്നുമ്മ മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് യൂസുഫ്, സെക്രട്ടറി ടി.ഇ ഷറഫുദ്ദിന്‍, സി.എ നിസാര്‍, നീര്‍ക്കുന്നം ഇജാബ മസ്ജിദ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം, ജമാഅത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലിം മാക്കിയില്‍ എന്നിവര്‍ സംസാരിച്ചു. മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.എന്‍ ജഅ്ഫര്‍ സ്വാദിഖ് സിദ്ദീഖി വീയപുരം, സഫീര്‍ മുസ്്‌ലിയാര്‍ മണ്ണഞ്ചേരി എന്നിവര്‍ മതപ്രഭാഷണങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."