തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തം
കൊട്ടിയം: തീരപ്രദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി.ഇരവിപുരത്ത് ശക്തമായ കടല്കയറ്റത്തില്പ്പെട്ട് തീരദേശ റോഡ് കടലെടുക്കുകയും വന്‍ ഗര്‍ത്തം രുപപ്പെടുകയും ചെയ്തു.
ഇതോടെ തീരദേശവാസികള്‍ ഭീതിയിലായി. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശമേഖലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ പുനര്‍നിര്‍മിച്ച റോഡാണ് കടലെടുത്തത്.ഇരവിപുരം മുതല്കുളത്തും പാട് കുരിശടി വരെയുള്ള ഭാഗത്ത് തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങി തീരദേശ റോഡിലേക്ക് അടിച്ചു കയറി കൊണ്ടിരിക്കുകയാണ്.
ഇവിടെ കടലിന്റെ നിറം ചുവപ്പായി മാറി. കുളത്തും പാട് കുരിശടിക്ക് പടിഞ്ഞാറ് ഭാഗത്താണ് റോഡ് കടലിലേക്ക് ഇടിഞ്ഞിറങ്ങിയത്. കടല്‍കയറ്റം രൂക്ഷമായ വിവരമറിഞ്ഞ് എം. നൗഷാദ് എം.എല്‍.എ ഇരവിപുരം തീരപ്രദേശത്ത് സന്ദര്‍ശനം നടത്തി. റോഡ് തകരാതിരിക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പാറയുടെ ലഭ്യതയനുസരിച്ച് കടല്‍ഭിത്തി ബലപ്പെടുത്തി റോഡ് പുനര്‍നിര്‍മിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."