കെ.എസ്.ഇ.ബി ഓഫിസിനു നേരെ ആക്രമണം: ജീവനക്കാര്‍ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: കെ.എസ്.ഇ.ബി ഡിവിഷന് ഓഫിസില്‍ കടന്നുകയറി അതിക്രമം കാട്ടുകയും ജീവനക്കാര്‍ക്കെതിരെ അസഭ്യവര്‍ഷവും ആക്രോശവും നടത്തുകയും ചെയ്ത സംഭവത്തില്‍ ജീവനക്കാരുടെ സംയുക്ത സമിതി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരുന്ന അനധികൃത ബോര്‍ഡുകളും മറ്റ് കൈയേറ്റങ്ങളും ഒഴിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സി.പി.ഐയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തെന്നാരോപിച്ചായിരുന്നു അതിക്രമം.
സംഭവത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു.
തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ ചേര്‍ന്ന പ്രതിഷേധയോഗം കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് എസ്. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ വഹാബ് അധ്യക്ഷനായി. വിവിധ യൂനിയന്‍ നേതാക്കളായ സുഗതന് പിള്ള, അമൃതലാല്‍, ബി. ദിലീപ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."