യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് റിമാന്‍ഡില്‍
ചവറ: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ പിടിയിലായ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. കോയിവിള കരുവാകിഴക്കതില് കോളനിയില്‍ ലിനുവിനെയാണ് തെക്കുംഭാഗം എസ്.ഐ ആര്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ലിനുവിന്റെ വീട്ടില്‍ കിടപ്പുമുറിയിലെ ജനലഴിയിലാണ് കഴിഞ്ഞ 12ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോയിവിള കിഴക്ക് ചമ്പോളില്‍ തെക്കതില്‍ സുരേഷ്-ബിന്ദു ദമ്പതികളുടെ മകള്‍ ഗോപിക(21)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇരു സമുദായത്തില്‍പ്പെട്ടവര്‍ മൂന്ന് വര്‍ഷം മുന്‍പ് പ്രണയിച്ചാണ് വിവാഹിതരായത്. ആത്മഹത്യാ ശ്രമം നടത്തിയ സമയം മുതലേ സംഭവത്തില്‍ ദുരൂഹതയുയര്‍ന്നിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനമാണ് ഗോപിക മരിക്കാന്‍ കാരണമെന്ന് യുവതിയുടെ വീട്ടുകാര്‍ തെക്കുംഭാഗം പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലിസ് ലിനുവിനെ പിടികൂടിയത്.
ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തിയാണ് അറസ്റ്റ്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."